Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BKCC

എവറസ്റ്റ് ബികെസിസി കേരള റീജണൽ റൗണ്ട് സമാപിച്ചു

കൊ​​​ച്ചി: ബെ​​​റ്റ​​​ർ കി​​​ച്ച​​​ൻ മാ​​​സി​​​ക​​​യു​​​ടെ മു​​​ൻ​​​നി​​​ര സം​​​രം​​​ഭ​​​മാ​​​യ എ​​​വ​​​റ​​​സ്റ്റ് ബെ​​​റ്റ​​​ർ കി​​​ച്ച​​​ൻ പാ​​​ച​​​ക ച​​​ല​​​ഞ്ച് (എ​​​വ​​​റ​​​സ്റ്റ് ബി​​​കെ​​​സി​​​സി) സീ​​​സ​​​ൺ 7ന്‍റെ കേ​​​ര​​​ള റീ​​​ജ​​​ണ​​​ൽ റൗ​​​ണ്ട് കൊ​​​ച്ചി​​​യി​​​ലെ ചാ​​​വ​​​റ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ സ​​​മാ​​​പി​​​ച്ചു. ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ പാ​​​ച​​​ക മ​​​ത്സ​​​രം രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി 19 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.

മും​​​ബൈ​​​യി​​​ലാ​​​ണ് ഗ്രാ​​​ൻ​​​ഡ് നാ​​​ഷ​​​ണ​​​ൽ ഫി​​​നാ​​​ലെ. ഇ​​​ന്ത്യ​​​യു​​​ടെ പ്രാ​​​ദേ​​​ശി​​​ക പാ​​​ച​​​ക​​​രീ​​​തി​​​ക​​​ൾ ആ​​​ഗോ​​​ള ത​​​ല​​​ത്തി​​​ലേ​​​ക്കെ​​​ത്തു​​​ന്പോ​​​ൾ ഭാ​​​വി​​​യി​​​ലെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കാ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് എ​​​വ​​​റ​​​സ്റ്റ് ബി​​​കെ​​​സി​​​സി രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു ബെ​​​റ്റ​​​ർ കി​​​ച്ച​​​ൻ മാ​​​സി​​​ക​​​യു​​​ടെ എ​​​ഡി​​​റ്റ​​​ർ വീ​​​രേ​​​ന്ദ്ര ഭാ​​​ർ​​​ഗ​​​വ പ​​​റ​​​ഞ്ഞു. ഉ​​​ദ്ഘാ​​​ട​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ചാ​​​വ​​​റ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​അ​​​നി​​​ൽ ഫി​​​ലി​​​പ്പ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

കൊ​​​ച്ചി എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ റോ​​​യ് വ​​​ർ​​​ഗീ​​​സ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി. താ​​​ജ് ഹോ​​​ട്ട​​​ൽ മു​​​ൻ എ​​​ക്സി​​​ക്യൂ​​​ട്ടി​​​വ് ഷെ​​​ഫ് സാ​​​ജു സ​​​ക്ക​​​റി​​​യ, ഗ്രാ​​​ൻ​​​ഡ് ഹ​​​യാ​​​ത്ത് ബോ​​​ൾ​​​ഗാ​​​ട്ടി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഷെ​​​ഫ് ഗൗ​​​തം ദു​​​ബ​​​ലെ, മാ​​​രി​​​യ​​​റ്റ് ഹോ​​​ട്ട​​​ൽ ഹൗ​​​സ് കീ​​​പ്പിം​​​ഗ് മാ​​​നേ​​​ജ​​​ർ ര​​​ൺ​​​ജി​​​ത്, സൗ​​​ര​​​വ് അ​​​ധി​​​കാ​​​രി, ചാ​​​വ​​​റ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​ബി​​​ജു വ​​​ട​​​ക്കേ​​​ൽ, ഫി​​​നാ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​ർ ഫാ. ​​​മാ​​​ത്യു കി​​​രി​​​യാ​​​ന്ത​​​ൻ, ചാ​​​വ​​​റ മാ​​​ട്രി​​​മ​​​ണി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​ൺ​​​സ​​​ൻ സി. ​​​ഏ​​​ബ്ര​​​ഹാം, ജെ​​​യ്‌​​​മോ​​​ൾ മേ​​​രി ടോം, ​​​റി​​​യ തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

എ​​​വ​​​റ​​​സ്റ്റ് ബെ​​​റ്റ​​​ർ കി​​​ച്ച​​​ൻ പാ​​​ച​​​ക ച​​​ല​​​ഞ്ച് സീ​​​സ​​​ൺ 7 ൽ ​​​ഇ​​​മ്മാ​​​നു​​​വ​​​ൽ ദേ​​​വ്, അ​​​ക്ഷ​​​യ് കൃ​​​ഷ്ണ​​​ൻ (ചാ​​​വ​​​റ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്), തേ​​​ജ​​​സ്വി​​​നി, എം.​​​എ​​​ൻ. അ​​​രു​​​ൺ (ഷെ​​​ഫീ​​​ൽ​​​ഡ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്) എ​​​ന്നീ ടീ​​​മു​​​ക​​​ൾ ആ​​​ദ്യ ര​​​ണ്ടു സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി.

മ​​​റ്റു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലെ ആ​​​ദ്യ മൂ​​​ന്നു സ്ഥാ​​​ന​​​ക്കാ​​​ർ:

എ​​​വ​​​റ​​​സ്റ്റ് ബെ​​​റ്റ​​​ർ കി​​​ച്ച​​​ൻ ബേ​​​ക്ക​​​റി ച​​​ല​​​ഞ്ച്-

കെ.​​​എ​​​ഫ്. സ്നേ​​​ഹ റോ​​​സ്, മ​​​രി​​​യ ഫീ​​​ന അ​​​രൂ​​​ജ (​​​ഫു​​​ഡ് ക്രാ​​​ഫ്റ്റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്), അ​​​ക്ഷ​​​യ ജോ​​​സ​​​ഫ്, അ​​​ലീ​​​ന മ​​​രി​​​യ ടി.​​​ജെ (ചാ​​​വ​​​റ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്), കെ.​​​ജെ. മേ​​​രി സാ​​​നി​​​യ, എം.​​​ആ​​​ർ.​​​അ​​​ജി​​​ൻ (എ​​​സ്എ​​​ൻ​​​ജി​​​എം കാ​​​റ്റ​​​റിം​​​ഗ് കോ​​​ള​​​ജ്).

എ​​​ഫ്ആ​​​ൻ​​​ഡ്ബി യം​​​ഗ് മാ​​​സ്റ്റേ​​​ഴ്സ് ച​​​ല​​​ഞ്ച്-

ജോ​​​ഫി​​​ൻ ജോ​​​ർ​​​ജ് (ഫു​​​ഡ് ക്രാ​​​ഫ്റ്റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്), ഷെ​​​റി ഷാ​​​ജു (ഫു​​​ഡ് ക്രാ​​​ഫ്റ്റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്), സാഗർ ​​​സു​​​നി​​​ൽ കു​​​മാ​​​ർ (ബ്രൂ​​​ക്‌​​​സ് സ്‌​​​കൂ​​​ൾ ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്).

എ​​​ൻ​​​സോ ഹൗ​​​സ് കീ​​​പ്പിം​​​ഗ് ഒ​​​ളിം​​​പ്യാ​​​ഡ്-

സൗ​​​മ്യ സു​​​ന്ദ​​​ര​​​ൻ ( ക്രൈ​​​സ്റ്റ് കോ​​​ള​​​ജ്), പി. ​​​മി​​​സ്‌​​ല​​​ത്ത് ഷം​​​സു​​​ദ്ദി​​​ൻ (യു​​​വ​​​ക്ഷേ​​​ത്ര ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ്), എം.​​​എ​​​സ്. ജോ​​​സ് തോ​​​മ​​​സ് (ചാ​​​വ​​​റ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്)

Latest News

Corehub Up